• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പി.കെ ശശിക്കെതിരെയുള്ള പരാതി;  മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് എ കെ ബാലന്‍

By Web Desk    September 8, 2018   

പാലക്കാട്; ഷൊര്‍ണൂര്‍ എംഎല്‍എയും പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ  യുവതി പാര്‍ട്ടിയ്ക്ക് നല്‍കിയ പരാതിയില്‍ മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ പറഞ്ഞു. അതില്‍ വലിപ്പ ചെറുപ്പമോ, അടുപ്പമോ ഒന്നും നോക്കാറില്ല.പരാതിക്കാരിയുടെ വിശ്വാസത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായ സാഹചര്യങ്ങളില്‍ ഒരാളെപ്പോലും രക്ഷിച്ചിട്ടില്ല. സംഘടനാപരവും നിയമപരവുമായ മാതൃകാപരമായ നടപടികള്‍ എടുത്തിട്ടുണ്ട‌്. പരാതിക്കാരിക്ക‌് അവര്‍ക്ക‌് ഉത്തമ വിശ്വാസമുള്ള പാര്‍ടി എന്ന നിലയിലാണ‌് പരാതി നല്‍കിയത‌്.സംഘടനാപരമായി അന്വേഷിച്ച‌് നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ടു. അവരുടെ വിശ്വാസത്തിനനുസരിച്ച‌് മുന്നോട്ട‌് പോകും. അവര്‍ക്ക‌് ഏതെങ്കിലും വിധത്തില്‍ അസംത‌ൃപ‌്തിയുണ്ടെങ്കില്‍ ഏത‌് നിയമ സംവിധാനത്തേയും അവര്‍ക്ക‌് സമീപിക്കാം. അതിന‌് പാര്‍ടിയും സര്‍ക്കാറും അവര്‍ക്കൊപ്പമുണ്ടാകും. 

പാര്‍ടിക്ക‌് ഒരു പരാതി കിട്ടിയാല്‍ പ്രാഥമിക പരിശോധന നടത്തും. അതിന‌് ശേഷമാണ‌് അന്വേഷണ കമ്മിഷനെ വയ‌്ക്കുക. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന‌് തോന്നിയതിനാലാണ‌് കമ്മിഷനെ വച്ചത‌്. മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. അതില്‍ വലിപ്പ ചെറുപ്പമോ, അടുപ്പമോ ഒന്നും നോക്കാറില്ല. ഇത്തരം കമ്മിഷനില്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ട‌്. നപടിയെടുത്തിട്ടുമുണ്ട‌്. പാര്‍ടി സംഘടന എന്ന നിലയില്‍ ഏറ്റെടുക്കുന്ന ഉത്തിരവാദിത്തത്തിന‌് മന്ത്രിയായതുകൊണ്ട‌് യാതൊരു നിയമ തടസവുമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു

Tags: P K SASI
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News