• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ കേസ്; കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരസമിതി 

By Web Desk    September 16, 2018   

കൊച്ചി; ജലന്ധര്‍ പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതിലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സമരസമിതി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുകൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ല.സമരം തുടരുമെന്നും സമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പത്രസമ്മേളനത്തില്‍ അറിയിച്ചു. സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട എം.ജെ. സന്യാസിനി സഭയ്‌ക്കെതിരേ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കും. ബിഷപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. പരാതിക്കാരിയെ സമൂഹത്തിനുമുന്നില്‍ അപമാനിക്കുകയും സമരത്തിന് കൂടുതല്‍ പേരെത്തുന്നത് തടയാനുമുള്ള നീക്കമാണിത്. 

ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പൊസ്തൊലിക് നുൺഷ്യോ ജിയാം ബാറ്റിസ്റ്റ ദിക്വാത്രോയെ കാണാൻ അവസരം ഒരുക്കിത്തരാൻ മാർ ജോർജ് ആലഞ്ചേരിയെ ഉൾപ്പെടെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വത്തിക്കാനിൽനിന്ന് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഇനി കാണാൻ ശ്രമിക്കില്ല. വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ളവരുടെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സിസ്റ്റർ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയുടെ സഹോദരി സി.എം.സി. സഭയിലായതിനാലാവാം സമരത്തെ അനുകൂലിക്കുന്നതിൽനിന്ന് സി.എം.സി. കന്യാസ്ത്രീകളെ വിലക്കിയതെന്നും അവർ പറഞ്ഞു. ഈ വിലക്കിനുപിന്നിൽ ഗൂഢാലോചന നടന്നതായി ഫാ. അഗസ്റ്റിൻ വട്ടോളി ആരോപിച്ചു. 

സമരം ഞായറാഴ്ചമുതൽ കൂടുതൽ ശക്തമാക്കും. വിവിധ ജില്ലകളിൽ നടക്കുന്ന സമരങ്ങളുടെ നേതാക്കളെ ഇവിടേക്ക് വിളിച്ചിട്ടുണ്ട്. സ്ത്രീകളുടെ സമരവും ഉണ്ടാകും. കന്യാസ്ത്രീകളായ ആൽഫി, ആൻസിറ്റ, ജോസഫൈൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News