• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

AUGUST 2018
THURSDAY
12:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വടക്കന്‍ കേരളത്തില്‍ കനത്തമഴ തുടരുന്നു

By Web Desk    June 14, 2018   
heavy rain

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്തമഴയും നാശനഷ്ടവും തുടരുന്നു.കോഴിക്കോട്, മലപ്പുറം ജില്ലയിലെ  പലയിടത്തും ഉരുള്‍പൊട്ടി. കോഴിക്കോട് നാലിടത്തും മലപ്പുറത്തെ ഒരിടത്തുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടി ഒരുകുട്ടി മരിച്ചു. അബ്ദുള്‍ സലീമിന്‍റെ മകള്‍ ഒന്‍പതു വയസുകാരി ദില്‍നയാണ് മരിച്ചത്.11 പേരെ കാണാതായി.ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കോഴിക്കോട് ഇന്ന് കേന്ദ്ര ദുരന്ത നിവാരണ സേന എത്തും

കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും വീടുകള്‍ തകര്‍ന്നു.പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചില്‍ ഏഴുവീടുകള്‍ വെള്ളത്തിനടിയിലായി.വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു.ശക്തമായ മഴയെ തുടർന്ന് താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.വയനാട് കാരാപ്പുഴ ഡാം, കോഴിക്കോട് കക്കയം ഡാം, പാലക്കാട് മംഗലം ഡാം, നെയ്യാര്‍ ഡാം എന്നിവയുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ ജാഗത്ര പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News