• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലെ മഴ; ഭയപ്പെടുത്തുന്ന സാറ്റ്‌ലൈറ്റ് റിപ്പോര്‍ട്ടുമായി നാസ

By Web Desk    August 15, 2018   
NASA-REPORT

കേരളത്തില്‍ 24 മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്.  നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളെടുത്ത  കേരളത്തിന്റെ വിവിധ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ ആരിലും ഭീതി ജനിപ്പിക്കുന്നതാണ്.  ഓരോ രണ്ടു- മൂന്നു മണിക്കൂറിലും ഈ ഉപഗ്രഹങ്ങള്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തന്നെ തയാറാക്കുന്നുണ്ട്.രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങള്‍ വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ റിപ്പോര്‍ട്ട് തയാറാക്കുന്നത്. നാസയുടെ ഐഎംഇആര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതല്‍ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓരോ രണ്ടു, മൂന്നു മണിക്കൂര്‍ ഇടവിട്ടാണ് ചിത്രങ്ങളും വിവരങ്ങളും നാസ സാറ്റ്‌ലൈറ്റുകള്‍ പുറത്തുവിടുന്നത്.

പ്രത്യേകം തയാറാക്കിയ ആനിമേഷന്‍ ഭൂപടം നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. ഈ ആനിമേഷനില്‍ കഴിഞ്ഞ ഏഴു ദിവസത്തിനിടെ കേരളത്തിനു മുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളും കാണാം. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ ഇടവിട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ യോജിപ്പിച്ചാണ് ആനിമേഷന്‍ മാപ്പ് നിര്‍മിച്ചിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News