• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുനമ്പം ബോട്ടപകടം;രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു;മൂന്ന് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു,ഒന്‍പത് പേരെ കാണാനില്ല

By Web Desk    August 7, 2018   
fishing boat

കൊച്ചി:മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കരയ്ക്കത്തെിച്ചു.പതിനഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്.നേരത്തെ പരിക്കേറ്റ രണ്ടു പേരെ മത്സ്യതൊഴിലാളികള്‍ കരയില്‍ എത്തിച്ചിരുന്നു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അപകടത്തില്‍ ഒന്‍പത് പേരെ കാണാനില്ല.ഇവര്‍ക്കായുള്ള തെരെച്ചില്‍ ഊര്‍ജിതമാക്കി.അപകട വിവരം അറിഞ്ഞ് മുനന്പം തീരത്തു നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികള്‍ തന്നെയാണ് മൂന്ന് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. മരിച്ചവരെല്ലാം കുളച്ചല്‍ സ്വദേശികളാണ്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News