• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം: പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

By Web Desk    July 14, 2018   
#MURDER #IN KOZHIKKODE

താമരശേരി: കോഴിക്കോട് പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയ  കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുധീഷ് കുമാറാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.താന്‍ തൃശൂര്‍ സ്വദേശിയാണെന്ന് ഇയാള്‍ സ്ഥാപന ഉടമയെ തെറ്റിധരിപ്പിച്ചുവെന്നും പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. സുധീഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയെ സുധീഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സജി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News