• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉരുട്ടിക്കൊലക്കേസ്; വിധി പറയലിനിടയില്‍ പൊട്ടിക്കരഞ്ഞ്  പ്രതികള്‍

By Web Desk    July 26, 2018   
udayakumar-case

തിരുവനന്തപുരം;  ഉരുട്ടിക്കൊലക്കേസ് വിധി പറയലിനിടയില്‍ പൊട്ടിക്കരഞ്ഞ്  പ്രതികള്‍. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ എസ്.വി. ശ്രീകുമാറുമാറും കൂട്ടുപ്രതി ജിതകുമാറും കരഞ്ഞതോടെ ഒപ്പം നിന്ന മറ്റു  മൂന്ന് ഉദ്യോഗസ്ഥരും കരച്ചില്‍ ആരംഭിക്കുകയായിരുന്നു.  കോടതി മുറിക്കു പുറത്തെത്തിയപ്പോള്‍  ബന്ധുക്കളെ കണ്ട്  പ്രതികള്‍ കെട്ടിപ്പിടിച്ചു കരഞ്ഞു ചില പ്രതികള്‍. കോടതി മുറിയിലും പരിസരത്തും മഫ്തി വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വന്‍സംഘം ഇവരെ ആശ്വസിപ്പിക്കാനുണ്ടായിരുന്നു.

കോടതി രാവിലെ 11ന് ആരംഭിച്ചപ്പോള്‍ മൂന്നാമത്തെ കേസായി ഇതു പരിഗണിച്ചു. അര മണിക്കൂറിനു ശേഷം വിധി പറയുമെന്നു വ്യക്തമാക്കി ജഡ്ജി ചേംബറിലേക്കു മടങ്ങി. 12.05നു വിധി പറഞ്ഞു. 15 മിനിറ്റോളം മാത്രമാണു നടപടികള്‍ നീണ്ടത്. അഭിഭാഷകരും പൊലീസുകാരും കോടതി മുറിയില്‍ തിങ്ങിനിറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പിലേക്കു കയറ്റിയില്ല. ഇതിനിടെ കോടതി മുറിയില്‍ എത്തിയ ചാനല്‍ ലേഖകനെ തിരിച്ചറിഞ്ഞ ഒരു അഭിഭാഷകന്‍ അദ്ദേഹത്തിന്റെ ഉടുപ്പില്‍ കയറിപ്പിടിച്ചു. ചില മുതിര്‍ന്ന അഭിഭാഷകര്‍ ഇടപെട്ടാണു ലേഖകനെ പുറത്തെത്തിച്ചത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News