• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാട്ടുപ്പെട്ടിയുടെ മൂന്ന് ഷട്ടറുകളും തുറന്നു; ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണ്‍ 

By Web Desk    August 14, 2018   
mattupetty

മൂന്നാര്‍:  മാട്ടുപ്പെട്ടി ഡാമിലെ  ഷട്ടറുകള്‍ തുറന്നതോടെ മൂന്നാര്‍ ടൗണ്‍ ഒറ്റപ്പെട്ടു.  അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിട്ടുളളത്. വൃഷ്ടിപ്രദേശങ്ങളിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും ആറുകള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇതോടെ പഴയമൂന്നാറില്‍ പല സ്ഥലങ്ങളും വെളളത്തിനടിയിലാവുകയും  മൂന്നാര്‍ ടൗണ്‍ ഒറ്റപ്പെടുകയുമായിരുന്നു.

മാട്ടുപെട്ടിയിലെ  ജലനിരപ്പ് നിമിഷം തോറും ഉയരുന്ന  സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് ജലമൊഴുക്കി വിടാന്‍ കെഎസ്ഇബി തീരുമാനിച്ചത്. ഒരു ഷട്ടര്‍ മുപ്പതു സെന്റി മീറ്ററും രണ്ടാമത്തേത് പതിനഞ്ചു സെന്റി മീറ്ററുമാണ് തുറന്നിരിക്കുന്നത്. നീരൊഴുക്കിന്റെ ശക്തി കൂടുന്നതിനനുസരിച്ച് ആവശ്യമെങ്കില്‍ മൂന്നാമത്തെ  ഷട്ടറും തുറക്കാനാണ് തീരുമാനം. 

47 മീറ്റര്‍ ഉയരമുളള അണക്കെട്ടിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുത്തോടെയാണ് ഷട്ടറുകള്‍ തുറന്നത്.  കനത്ത കാറ്റും മഴയും കണക്കിലെടുത്ത് സംഭരണിയിലെ ബോട്ടിംഗും നിറുത്തി വച്ചിരിക്കുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടില്‍ നിന്നുളള ജലം ഒഴുകിയെത്തുന്ന ഹെഡ്വര്‍ക്ക് ഡാമും നിറഞ്ഞിരിക്കുകയാണ്. പളളിവാസല്‍ പവ്വര്‍ഹൗസില്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതോല്‍പാദനം നടത്തിയിട്ടും ഹെഡ്വര്‍ക്ക് ഡാം കവിഞ്ഞൊഴുകുകയാണ്. തിങ്കളാഴ്ച തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവായിട്ടുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News