• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്തെ എലിപ്പനി;പ്രതിരോധം ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

By Web Desk    September 5, 2018   
cm

തിരുവനന്തപുരം:സംസ്ഥാനം പ്രളയക്കെടുതിക്ക് പിന്നാലെ എലിപ്പനി നേരിടുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമായി തുടരാന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.അമേരിക്കയില്‍ നിന്നും ടെലിഫോണ്‍ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.കേരളമൊന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എലിപ്പനി പ്രതിരോധമരുന്നായ ഡോക്സി സൈക്ലിന്‍ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചിരുന്നു.സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. അഞ്ച് പേരാണ് ഇന്നലെ സംസ്ഥാനത്ത് എലിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 56 ആയി.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News