• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് എലിപ്പനി പടരുന്നു;കോഴിക്കോട് ജില്ലയില്‍ മാത്രം 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു,മൂന്ന് മരണം;ആരോഗ്യ വകുപ്പിന്റെ കനത്ത ജാഗ്രത നിര്‍ദേശം

By Web Desk    August 31, 2018   
 Leptospirosis

തിരുവനന്തപുരം:സംസ്ഥാനത്ത് എലിപ്പനി പടരുന്നു.പ്രളയാനന്തരം കോഴിക്കോട് ജില്ലയില്‍ മാത്രം 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ഇവരില്‍ മൂന്ന് പേര്‍ മരിക്കുകയും ചെയ്തു.ഇതിനിടെ 64 പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കൂടാതെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്കും എലിപ്പനി പിടിപെട്ടിട്ടുണ്ട്.തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.താല്‍ക്കാലിക ആശുപത്രികള്‍ ക്രമീകരിച്ച് പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കുന്നു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News