• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആക്ടിവിസ്റ് ആണെങ്കിലും അല്ലെങ്കിലും ശബരിമലയിൽ എത്തുന്ന എല്ലാ സ്ത്രീകൾക്കും പോലീസ് സുരക്ഷ നൽകണമെന്ന് കോടിയേരി

By Web Desk    October 20, 2018   
Kodiyeri

തിരുവനന്തപുരം:അക്റ്റിവിസ്റ്റാണെങ്കിലും അല്ലെങ്കിലും ശബരിമല പ്രവേശനത്തിന് എത്തുന്ന എല്ലാ സ്ത്രീകൾക്കും പോലീസ് സുരക്ഷ നൽകണമെന്ന് പിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ  വേര്‍തിരിക്കേണ്ടതില്ല. ആക്റ്റിവിസ്റ്റാണെന്നത്  പോലീസ് നോക്കേണ്ട കാര്യമില്ല. സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണം. ആക്റ്റിവിസ്റ്റുകളെന്ന നിലയില്‍ തടയാന്‍ പാടില്ലെന്നാണ് സി പി ഐ എം നിലപാട്. ആക്റ്റിവിസ്റ്റാണെന്നതിനാല്‍ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പൊലീസിനെ തിരിച്ചുവിളിച്ചല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം ദേവസ്വം മന്ത്രി പിന്നീട് മാറ്റി പറഞ്ഞിട്ടുണ്ടെന്നും പോലീസ് നടപടി ശരിയാണന്ന് പിന്നീട് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ആക്റ്റിവിസ്റ്റുകള്‍ക്ക് പ്രശ്‌നം ഉണ്ടാക്കാനുള്ള സ്ഥലം അല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടി നിലപാട് പറഞ്ഞു. ഇനി എങ്ങനെ ചോദിച്ചാലും ഇതു തന്നെയായിരിക്കും ഉത്തരമെന്നും കോടിയേരി പറഞ്ഞു. ഐ ജി സ്ത്രീകളെ അവിടെ വരെ സംരക്ഷണം കൊടുത്ത് എത്തിച്ചു. തന്ത്രിമാര്‍ നട അടക്കുമെന്ന് പറഞ്ഞു. തന്ത്രിമാര്‍ എടുക്കുന്ന തീരുമാനത്തെ കുറിച്ച് പാര്‍ട്ടി അഭിപ്രായം പറയില്ല എന്നും കോടിയേരി പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News