• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും

By Web Desk    August 29, 2018   
world bank

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്തുന്നതിന് ലോകബാങ്ക് പ്രതിനിധികള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരെ കൂടാതെ കേന്ദ്രധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ലോകബാങ്കില്‍ നിന്ന് 5000 കോടി രൂപയെങ്കിലും വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News