• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി; പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

By Web Desk    August 11, 2018   
cm

തിരുവനന്തപുരം:മഴക്കെടുതി രൂക്ഷമായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങല്‍ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി.തിരുവനന്തപുരത്ത് നിന്നുമാണ് സംഘം ഹെലികോപ്റ്ററില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടത്.വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്ററിറങ്ങിയ സംഘം ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്താന്‍ കല്‍പ്പറ്റയിലെ മുണ്ടേരിയിലേക്ക് പോകും.ഇതിന് ശേഷം കലക്ടറേറ്റില്‍ അവലോകന യോഗം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ആദ്യം ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല.ഇതേ തുടര്‍ന്നാണ് സംഘം വയനാട്ടിലേക്ക് തിരിച്ചത്.മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരുമാണ് സന്ദര്‍ശനത്തിനെത്തുന്നത്.
ഇടുക്കി,ആലപ്പുഴ,എറണാകുളം,വയനാട്,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News