• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

By Web Desk    August 10, 2018   
pinarayi vijayan

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി തലസ്ഥാനത്ത് തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അറിയിച്ചു.സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്ന് വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളും മൂന്നിരട്ടിയിലധികം വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News