• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജേക്കബ് തോമസിന്റെ വിവാദ പ്രസംഗം ; സർക്കാർ വിശദമായ കുറ്റപത്രം നൽകി

By Web Desk    February 5, 2018   
 
ഐഎംജി മേധാവി ജേക്കബ് തോമസിന്റെ സർക്കാരിനെതിരായ വിവാദ പ്രസംഗത്തിൽ  വിശദമായ കുറ്റപത്രം നൽകി സർക്കാർ. സംസ്ഥാനത്ത്  നിയമവാഴ്ച്ച പൂർണമായി തകർന്നുവെന്ന ജേക്കബ് തോമസിന്റെ  അഭിപ്രായ പ്രകടനം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് സർക്കാർ വിലയിരുത്തി. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ ഡിസംബർ ഒൻപതിന് നടത്തിയ പ്രസംഗമാണ് കുറ്റപത്രത്തിനാധാരം.
 
നിയമവാഴ്ച തകർന്നാൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 365 ആം വകുപ്പ് അനുശാസിക്കുന്നത്. ഈ സാഹചര്യം കേരളത്തിലുണ്ടെന്നാണ് ജോക്കബ് തോമസിന്റെ പ്രസംഗത്തിൽ പരോക്ഷമായുള്ളതെന്ന് സർക്കാർ വിലയിരുത്തുന്നു. ഒരിക്കലും ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത അഭിപ്രായപ്രകടനമാണിതെന്ന് സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
 
ജേക്കബ് തോമസിന്റെ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കി എന്ന് വിലയിരുത്തിയ സർക്കാർ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹത്തെ സസ്‌പെന്റ് ചെയ്‌തിരുന്നു.  സസ്പെൻഷന് ശേഷവും സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചതാണ് കാര്യങ്ങൾ ഇത്രത്തോളം ഗുരുതരമാക്കിയത്.
 
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News