• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആയിരം കോടി കവിഞ്ഞു

By Web Desk    August 31, 2018   
kerala cm

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ആയിരം കോടി കവിഞ്ഞു.വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്.ട്രഷറികള്‍ വഴിയടച്ച സംഭാവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്.ചെക്കായും പണമായും ഇതുവരെ ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്. യുപിഐ പോലുള്ള പണമിടപാടു വഴി 46.04 കോടി രൂപയും ഇലക്ട്രോണിക് പണമിടപാടു വഴി 145.17 കോടി രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്.4.16 ലക്ഷം ആളുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി പണം അടച്ചിട്ടുണ്ട്.അതേസമയം, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി. റിലയന്‍സ് ചെയര്‍പേഴ്സണ്‍ നിത അംബാനി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. കൂടാതെ കേരളത്തിനായി ഇന്ത്യന്‍ നാവികസേന 8.92 കോടി രൂപ സംഭാവന നല്‍കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News