• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിനോട് കേന്ദ്രം ഉദാരനിലപാട് സ്വീകരിക്കണം;പ്രളയത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് പതിപക്ഷം ശ്രമിക്കുന്നത്;കോടിയേരി ബാലകൃഷ്ണന്‍

By Web Desk    September 1, 2018   
kodiyeri balakrishnan

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തനോട് കേന്ദ്രം ഉദാര സമീപനം പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് പോലെ കേരളത്തിനും സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം.പ്രളയത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയക്കെടുതി ഏറ്റവും അധികം നേരിട്ട റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന സംഭവത്തെ കോടിയേരി ന്യായീകരിച്ചു.ഇരു എംഎല്‍എമാര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കാത്തതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പറയാനുള്ള നാക്കും ബുദ്ധിയും അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News