• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി;ഒരു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി

By Web Desk    September 4, 2018   
kerala cm

തിരുവനന്തപുരം:സംസ്ഥീാനം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് റദ്ദാക്കാന്‍ തീരുമാനം.ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പ് മേധാവികള്‍ നടപടിയെടുക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.ചലച്ചിത്ര മേള, യുവജനോല്‍സവം, കലോല്‍സവം, വിനോദസഞ്ചാര വകുപ്പിന്റെതുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷപരിപാടികള്‍ ഒഴിവാക്കിയാണ് ഉത്തരവായത്.സ്‌കൂള്‍ കായികമേളയ്ക്ക് മാറ്റമില്ല. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കേണ്ടതുള്ളതിനാലാണ് തീരുമാനം.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News