• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് കൂടി സര്‍ക്കാര്‍ പാലിക്കുന്നു;മത്സ്യത്തൊഴിലാളികളില്‍ 200 പേര്‍ക്ക് പോലീസില്‍ താല്‍ക്കാലിക നിയമനം;മുഖ്യമന്ത്രി

By Web Desk    September 1, 2018   
kerala cm

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളില്‍ 200 പേര്‍ക്ക് പോലീസില്‍ താല്‍ക്കാലിക നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.കോസ്റ്റല്‍ വാര്‍ഡന്‍മാരായിട്ടാണ് നിയമനം നല്‍കുകയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി സര്‍ക്കാര്‍ പാലിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് തുടങ്ങുന്നത്.സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ദുരന്തസമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വളന്റിയര്‍മാരാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നായിരുന്നു മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്തത്. സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ തങ്ങളുടെ മത്സ്യബന്ധനബോട്ട് കയറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.തീരദേശ പൊലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News