• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

By Web Desk    August 31, 2018   
cm

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യം അറിയിച്ചത്.നേരത്തെ ചികിത്സയ്ക്കായി ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതിനേ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര മാറ്റിവെക്കുകയായിരുന്നു.17 ദിവസത്തെ ചികിത്സയാണ് മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രിക്ക് നല്‍കുക.മുഖ്യമന്ത്രി ഈയാഴ്ച അമേരിക്കയിലേക്ക് പോകുമ്പോള്‍ നിലിവില്‍ മുഖ്യമന്ത്രിയുടെ ചുമതല പകരം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. ഇത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News