• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്തെ പ്രളയം;ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

By Web Desk    August 31, 2018   
high court

കൊച്ചി:സംസ്ഥാനത്തെ പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.കൂട്ടത്തില്‍ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും അന്വേഷണം വേണമെന്നും കാണിച്ച് ചാലക്കുടി സ്വദേശി നല്‍കിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസും ഇന്ന് കോടതിയുടെ പരിഗണയ്ക്ക് എത്തുന്നുണ്ട്.പ്രളയക്കെടുതിക്കിടയാക്കുന്ന വിധം നിരുത്തരവാദപരമായ രീതിയില്‍ ഡാം തുറന്നുവിട്ടുവെന്നും ദുരന്തം ഒഴിവാക്കാവുന്ന വിധം ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നും  ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി എന്‍.ആര്‍. ജോസഫ് ഒരു ജഡ്ജിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് കേസെടുത്തത്.കൂടാതെ സംസ്ഥാനം നേരിട്ടത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുകയുടെ വിനിയോഗത്തെപ്പറ്റി കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കില്ലെന്നും ഇതുവരെ ലഭിച്ച പണത്തിന് കൃത്യമായ കണക്കുണ്ടെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ പൂഴ്തിവയ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Related News
Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News