• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടനാട്; മഹാശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിനത്തിലേക്ക് 

By Web Desk    August 29, 2018   
KUTTANADU

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നിന്ന് കുട്ടനാടിനെ  കരകയറ്റാനുള്ള  മഹാശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന്  രണ്ടാം ദിനത്തിലേയ്ക്ക്. കുട്ടനാട്ടുകാരും വിവിധ ജില്ലകളില്‍ നിന്നെത്തിയ വാളന്റിയര്‍മാരുമടക്കം ഒരു ലക്ഷത്തോളം പേരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

മഹാപ്രളയത്തിലകപ്പെട്ട ഒരു നാടിനെ കൈ പിടിച്ചുയര്‍ത്തുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദം മറന്ന് നാട് ഒന്നിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസ കാമ്പയിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ദിവസമായ ഇന്നത്തോടെ കുട്ടനാടിന്റെ പുനരുജ്ജീവനമാണ് ജില്ലാ ഭരണ കൂടം ലക്ഷ്യമിടുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞും വിവിധ ജില്ലകളില്‍ നിന്ന് 20,000 ത്തോളം’ പേരാണ് കുട്ടനാട് ശുചീകരണ യഞ്ജത്തിന്റെ ആദ്യദിനത്തില്‍ കണ്ണികളായത്. ഇന്നും അര ലക്ഷത്തിലധികം പേര്‍ ശുചീകരണത്തിനായി കുട്ടനാട്ടിലെത്തും. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവരും ഇന്ന് ശുചീകരണ പ്രക്രിയകളില്‍ പങ്കാളികളാകും.

Tags: KUTTANADU
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News