• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചു

By Web Desk    August 9, 2018   
NEDUMBASSERY AIRPORT

കൊച്ചി:ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായിനിര്‍ത്തിവെച്ചു.ദേശീയ-അന്തര്‍ദേശീയ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല.അണക്കെട്ട് തുറക്കുന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലാന്‍ഡിങ് നിര്‍ത്തിയതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്ന ഈആലുവ മണപ്പുറം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്.പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News