• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറന്ന് സര്‍വ്വീസുകള്‍ പുനരാരംഭിക്കും

By Web Desk    August 29, 2018   
NEDUMBASSERY AIRPORT

കൊച്ചി:പ്രളയത്തെ തുടര്‍ന്ന് സര്‍വ്വീസുകള്‍ നിര്‍ത്തി വച്ച് അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും.ആഭ്യന്തര രാജ്യാന്തര സര്‍വ്വീസുകള്‍ ഉച്ചക്ക് രണ്ട് മുതലായിരിക്കും പുനരാരംഭിക്കുക.അതേസമയം എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ തിങ്കളാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.എല്ലാ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായ ശേഷമാണ് ഇന്ന് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.പ്രളയത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് പരിസരത്തെ വെള്ളം ഒഴുക്കി കളയുന്നതിന് തകര്‍ത്ത ചുറ്റുമതില്‍ രണ്ടരകിലോമീറ്റര്‍ നീളത്തില്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങളും ഏപ്രണ്‍ ലോഞ്ചുകളും റണ്‍വേയും ശുചീകരിച്ചു.നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്.സിയാല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൊച്ചി നേവല്‍ ബെയ്സില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ അവസാനിപ്പിക്കും.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News