• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജ പ്രചാരണം;ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി

By Web Desk    September 3, 2018   
k k shylaja

തിരുവനന്തപുരം:പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.പ്രതിരോധമരുന്നുകള്‍ക്കെതിരെ തെറ്റിദ്ധാരണയടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പരത്തുന്ന ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കി.
സംസ്ഥാനത്ത് ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്‌സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം.ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു.മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്‌സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ വീഡിയോയ്ക്കു താഴെ പലരും ആരോഗ്യവകുപ്പു മന്ത്രിയെയും കേരള പൊലീസിനെയും മെന്‍ഷന്‍ ചെയ്തിരുന്നു. നേരത്തേ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിന്റെ പേരില്‍ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News