• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജെസ്‌നയുടെ തിരോധാനം; അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ 

By Web Desk    July 20, 2018   
jesna-case

കൊച്ചി: കോളോജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ കാണാതായതുമായ് ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍  ഹൈക്കോടതിയെ അറിയിച്ചത്.

അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറിയ സര്‍ക്കാര്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്റെ വാദം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച കോടതി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന് നിരീക്ഷിച്ചു.

കഴിഞ്ഞ മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌നയെ കാണാതാവുന്നത്. കേസില്‍ മൂന്ന് മാസത്തിലധികമായി അന്വേഷണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളുവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്. ദിവസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും  കേസില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ജെസ്‌നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഇക്കാര്യം അന്വേഷണ സംഘം പുറത്തുപറയാന്‍ തയാറായിട്ടില്ല.

കേസില്‍ പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. കൂടുതല്‍ ശക്തമായ തെളിവുകള്‍ക്ക് വേണ്ടി പോലീസ് കാത്തിരിക്കുകയാണ്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷകള്‍ ലഭിക്കുന്നതിലും പോലീസിന് സംശയമുണ്ട്. അന്വേഷണ വിവരങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികള്‍ ആവശ്യപ്പെടുന്നതെന്നാണ് പോലീസ് പരിശോധിക്കുന്നത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News