• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജെസ്‌നയെ ബംഗളൂരുവിലെ മെട്രോയില്‍ കണ്ടെന്ന് റിപ്പോര്‍ട്ട് 

By Web Desk    July 26, 2018   
jesna-case

ബംഗളൂരു: കോട്ടയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുമായ് രൂപ സാദൃശ്യമുള്ള  പെണ്‍കുട്ടിയെ ബംഗളൂരു മെട്രോയില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ടാണ് ജെസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോ ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പോലീസില്‍ മൊഴി നല്‍കിയത്. 

ഇതിനെ തുടര്‍ന്ന് അന്വേഷസംഘം ബംഗളൂരുവില്‍ പരിശോധന നടത്തി. മെട്രോയിലെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയ്ക്കു സമാനമായ പെണ്‍കുട്ടി ഇറങ്ങിവരുന്നത് കണ്ടെത്തിയിട്ടുണ്ട്. മെട്രോ ട്രെയിനിന് ഉള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാന്‍ പോലീസ് നടപടി തുടങ്ങി. ദൃശ്യങ്ങള്‍ ജെസ്‌നയുടെ ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്തിയ ശേഷം അടുത്ത നീക്കം എന്ന തീരുമാനത്തില്‍ നാലംഗ പോലീസ് ടീം ബംഗളരുവില്‍ തങ്ങുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ജെസ്‌നക്കായി കുടക്, മൈസൂരു, മംഗളൂരു, കൊല്ലൂര്‍ എന്നിവിടങ്ങളില്‍ നിരവധി മലയാളികളുടെ വീടുകളിലും കടകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News