• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി;പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു

By Web Desk    July 14, 2018   
bishapp

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷമ സംഘം പാലാ ബിഷപ്പിന്‍രെ മൊഴിയെടുത്തു.ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി വാക്കാലല്ല രേഖാമൂലമാണ് കന്യാസ്ത്രീ പറഞ്ഞതെന്നാണ് പാലാ ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട് പള്ളി വികാരിക്കും പാലാ ബിഷപ്പിനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴി നേരത്തെ അന്വേഷണ സംഘം എടുത്തിരുന്നു.അതേ സമയം, കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനവും വിശ്വസിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തിലിന്റെയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെയും മൊഴിയെടുത്തത്.ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത് രേഖാമൂലമല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News