• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കന്യാസ്ത്രീ പരാതി അറിയിച്ചു; ആലഞ്ചേരിയുടെ വാദം പൊളിഞ്ഞു, ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് 

By Web Desk    July 19, 2018   
jalandar-case

കൊച്ചി: ജലന്ധര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതിലുള്ള പരാതി കന്യാസ്ത്രീ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചില്ലെന്ന വാദം തെറ്റ്. കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നു എന്നതിന് തെളിവ് നല്‍കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. പീഡനപരാതിയില്‍ പോലീസ് നടത്തിയ രണ്ടരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ബിഷപ്പിനെതിരായ പരാതി അറിയില്ലെന്നും കന്യാസ്ത്രീ ഇങ്ങനെയൊരു പരാതി തന്നോട് പറഞ്ഞിട്ടില്ല എന്നുമാണ് കര്‍ദിനാള്‍ വ്യക്തമാക്കിയിരുന്നത്. ഇത് പൂര്‍ണമായും ശരിയല്ലെന്നും കര്‍ദിനാളിന് പീഡനപരാതിയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും ഈ സംഭാഷണത്തില്‍ കര്‍ദിനാള്‍ തന്നെ പറയുന്നുണ്ട്.

കന്യാസ്ത്രീയും കര്‍ദിനാളുമായുള്ള സംഭാഷണം

കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണ് , പോലീസ് കേസ് വരെ എത്തിച്ചെന്നിരിക്കുകയാണ്- കന്യാസ്ത്രീ ആലഞ്ചേരിയോട് പറയുന്നു. ജലന്ധറില്‍ നിന്ന് പോലീസ് വിളിച്ചിരുന്നു. പീറ്റര്‍ എന്ന് പറയുന്ന ഒരച്ചനെ ഞങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് പരാതി കിട്ടിയിട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്റെ പേര് ചോദിച്ചു, ജനറാള്‍ അമ്മയുടെ പേരെടുത്തു, അനുപമയുടെ പേര് എടുത്തു. ഞങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്നാണ് പരാതി എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞങ്ങള്‍ കേരളത്തിലാണ് താമസിക്കുന്നത്. എത്ര വര്‍ഷമായി എന്ന് ചോദിച്ചു. അഞ്ച് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു ഈയിടക്ക് എന്നെങ്കിലും പഞ്ചാബില്‍ വന്നിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല എന്ന്, ഈ പീറ്റര്‍ എന്ന് പറയുന്ന അച്ചനുമായി എനിക്ക് യാതൊരു ബന്ധവുമില്ല, ഫോണ്‍ പോലും വിളിച്ചിട്ടില്ല എന്ന് പറഞ്ഞു. ഇന്നിപ്പോള്‍ ജനറാള്‍ അമ്മയുടെ കത്ത് വന്നിട്ടുണ്ട്. ജലന്ധറില്‍ വരണം, ഇവിടെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്, ഞങ്ങള്‍ അച്ചടക്കരാഹിത്യം കാട്ടി, യാതൊരു അച്ചടക്കവുമില്ല, മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നൊക്കെ. അതൊക്കെ ചോദിക്കാനായി ജലന്ധറില്‍ എത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോയിന്റ്മെന്റ് കിട്ടാതെ പിതാവിനെ കണ്ട് പരാതി നല്‍കാന്‍ കഴിയില്ലല്ലോ.

അങ്ങനെയെങ്കില്‍, സിബിസിഐയുടെ പ്രസിഡന്റ് ഓസ് വാള്‍ഡ് ഗ്രേഷ്യസിനെ കണ്ട് പരാതി നല്‍കാനാണ് കര്‍ദിനാള്‍ കന്യാസ്ത്രീയോട് ആവശ്യപ്പെടുന്നത്. പിതാവിന് അദ്ദേഹത്തിനെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാന്‍ കഴിയുമോ എന്ന് കന്യാസ്ത്രീ ചോദിക്കുന്നു. എനിക്ക് ഇവിടെ നിന്ന് ഒന്നും പറയാതെ ഇറങ്ങാന്‍ കഴിയില്ലല്ലോ എന്ന് കന്യാസ്ത്രീ പറയുമ്പോള്‍, ഞാന്‍ പറയുമ്പോള്‍ ഞാനിതെല്ലാം അറിഞ്ഞെന്ന് വരില്ലേ എന്ന് കര്‍ദിനാള്‍ തിരിച്ച് ചോദിക്കുന്നു. അത് വന്നോട്ടെ, എന്ന് കന്യാസ്ത്രീ പറയുന്നു. തോന്നുമ്പോള്‍ തോന്നുമ്പോള്‍ മഠത്തില്‍ നിന്ന് പോകാന്‍ കഴിയില്ലല്ലോ.

കാണാന്‍ അവസരം ഉണ്ടാക്കി നല്‍കാന്‍ കഴിയില്ല എന്ന് പിതാവ് പറയുമ്പോള്‍, എന്നാല്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞാല്‍ പോരെ ഇതെല്ലാം എന്ന് കന്യാസ്ത്രീ പറയുന്നുണ്ട്. നമ്മുടെ സഭയുടെ കാര്യമല്ലേ. ടെന്‍ഷനടിച്ച് വര്‍ഷം മൂന്നു നാലായി ജീവിക്കുന്നു. പത്രസമ്മേളനം വിളിച്ച് പറയാനാണ് വീട്ടുകാരും പറയുന്നത്. സിവില്‍ കേസ് കൊടുക്കാനാണ് അവരും പറയുന്നത് എനിക്ക് നീതി കിട്ടുന്നില്ല കേസ് കൊടുത്തോ എന്ന് കര്‍ദിനാള്‍ അപ്പോള്‍ മറുപടി പറയുന്നു.

എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവുമില്ലല്ലോ എന്ന് കര്‍ദിനാള്‍ പറയുന്നു. സീറോ മലബാറിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ തയ്യാറാണ്,പിതാവ് സഭയിലെടുക്കുമെങ്കില്‍ വരാന്‍ റെഡിയാണെന്ന് കന്യാസ്ത്രീ പറയുന്നു. ഞാന്‍ എടുക്കില്ല, തിരിച്ചുവന്നാല്‍ എവിടെങ്കിലും താമസിക്കാനുള്ള സൗകര്യം നിങ്ങള്‍ തന്നെയുണ്ടാക്കണം. എന്നിട്ട് അതേ പറ്റി ആലോചിക്കാം. തത്കാലം നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരിക എന്നാണ് കര്‍ദിനാളിന്റെ മറുപടി. വിഷമം ഉള്ളവരെല്ലാം കൂടി വീടുകളിലേക്ക് മടങ്ങുക. തിരുവസ്ത്രം ഇട്ടുകൊണ്ട് തന്നെ. ശേഷം, പരാതിയുമായി എന്റെ അടുത്ത് വരുക- ആലഞ്ചേരി പറയുന്നു.

അങ്ങനെയായാല്‍ പിതാവ് ഞങ്ങളെ കൈവിടില്ലല്ലോ എന്ന് ചോദിക്കുമ്പോള്‍, അത് ഇവിടുത്തെ ആലോചന അനുസരിച്ചിരിക്കും, നിങ്ങള്‍ തന്നെയുണ്ടാക്കിയ പ്രശ്നത്തിന് ഞാന്‍ ഉടനെ പരിഹാരം ഉണ്ടാക്കണം എന്ന് പറഞ്ഞാലോ?-എന്നാണ് മറുപടി. പിതാവ് പരിഹാരം തരണം എന്ന് അല്ല പറയുന്നത്. പിതാവ് മനസ്സിലാക്കണം എന്നാണ്- കന്യാസ്ത്രീ പറയുന്നു.

ഇവിടെ ഒരു സിമിതി വെക്കാം. അവര്‍ പഠിക്കട്ടെ, നിങ്ങള്‍ തിരുവസ്ത്രം ഊരി വേറൊരു കോണ്‍ഗ്രിഗേഷനിലേക്ക് മാറട്ടെ എന്ന് അവര്‍ പറഞ്ഞെന്നിരിക്കും. നിങ്ങള്‍ തിരുവസ്ത്രം ഇട്ടു തന്നെ വീടുകളിലേക്ക് വരുക, എന്നിട്ട് സംഘടിച്ച് എന്നെ വന്നു കാണുക. ഞാന്‍ പറഞ്ഞിട്ടാണ് ഇത് ചെയ്യുന്നതെന്ന് ആരുടെ അടുത്തും പറയണ്ട. പീഡനത്തിനിരയായി എന്നത് ശരിയല്ലല്ലോ, അതിനൊപ്പം നില്‍ക്കാന്‍ പറ്റത്തില്ലല്ലോ. നിങ്ങള്‍ സ്വയം തീരുമാനിച്ച് വരുന്നത് പോലെ വരൂ. പിന്നീടുള്ള കാര്യം നോക്കാം-കര്‍ദിനാള്‍ പറയുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News