• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ കേസ്; കന്യാസ്ത്രീയെ വകവരുത്താന്‍ മഠത്തിലെ ജോലിക്കാരന് നല്‍കിയത് 200 രൂപ

By Web Desk    August 30, 2018   
JALANDAR-CASE

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വകവരുത്താന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ  അനുയായി ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്ബിലിന്റെ സഹോദരന്‍ തോമസ് മഠത്തിലെ ജോലിക്കാരന്‍ അസാം സ്വദേശി പിന്റുവിന് നല്കിയത് 200 രൂപ.  പീഡനത്തിന് വിധേയയായ കന്യാസ്ത്രീ സഞ്ചരിക്കാറുള്ള  ആക്ടീവ സ്‌കൂട്ടറിന്റെ ടയറിന്റെ വാല്‍ട്യൂബ് അയച്ചുവയ്ക്കുവാനും ബ്രേക്ക് വയര്‍ പകുതി കട്ട് ചെയ്യാനുമാണ് ് പണം നല്കിയതെന്ന് പിന്റു കന്യാസ്ത്രീയോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്കിയത്. ഇന്നലെ പിന്റുവിനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു.മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാന്‍ 200 രൂപ തോമസ് തന്നുവെന്നും ടയറിന്റെ ട്യൂബ് അയച്ചുവയ്ക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും ബ്രേക്ക് വയര്‍ മുറിക്കാന്‍ പറഞ്ഞിട്ടില്ലെന്നും പിന്റു പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വീണ്ടും പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കും. ജലന്ധര്‍ രൂപതയുടെ നിര്‍മ്മാണ കമ്ബനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനാണ് പെരുമ്ബാവൂര്‍ സ്വദേശിയായ തോമസ്.


പിന്റുവിനെ ഫോണില്‍ വിളിച്ചതിനു പുറമേ, മഠത്തിന് പുറത്തുവച്ച്‌ കാണാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ചെയ്യാന്‍ തോമസ് പലവട്ടം നിര്‍ബന്ധിച്ചതോടെയാണ് ചൊവ്വാഴ്ച രാവിലെ പിന്റു ഇക്കാര്യം കന്യാസ്ത്രീകളോട് പറഞ്ഞത്.
അതേസമയം, തനിക്ക് വേണ്ടിയും രൂപതക്കുവേണ്ടിയും സെപ്തംബര്‍ ഒന്നിന് ഉപവാസ പ്രാര്‍ത്ഥന നടത്തുവാന്‍ ഫാ. മുളയ്ക്കല്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതേ വിടില്ലെന്ന് തോമസ് ഭീഷണിപ്പെടുത്തിയതായും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ടാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. മാദ്ധ്യമശ്രദ്ധ പ്രളയത്തിലേക്കു തിരിഞ്ഞതോടെ ബിഷപ്പിന്റെ പീഡനക്കേസ് നിര്‍ജ്ജീവമായിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News