• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ജലന്ധര്‍ ബിഷപ്പിന്റെ ഭീക്ഷണി

By Web Desk    July 22, 2018   
JALANDAR-CASE

കുറവിലങ്ങാട്: പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ജലന്ധര്‍ ബിഷപ്പിന്റെ ഭീക്ഷണിയെന്ന് സൂചന. ഇതേ തുടര്‍ന്ന്  കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്  മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു.  രഹസ്യാന്വേഷണ വിഭാഗമാണ് കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികള്‍ രംഗത്തെത്തി. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

അതേസമയം അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുകയാണ്. ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്ന് പുറത്ത് വന്നു എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഇവര്‍ ഏത് സാഹചര്യത്തിലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ അടുത്ത് നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ, ഇതിനെ തുടര്‍ന്നാണോ ഇവര്‍ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് എന്നും പോലീസ് അന്വേഷണത്തിലുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് ബിഷപ്പിന് എതിരായി മൊഴിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News