• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി,ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പില്‍ വര്‍ദ്ധന

By Web Desk    August 9, 2018   
idukki dam

ഇടുക്കി:ഇടുക്കി,ഇടമലയാര്‍ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പില്‍ വീണ്ടും വര്‍ദ്ധന.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതാണ് ഇതിന് കാരണം.26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഉച്ചക്ക് 12.30ന് ട്രയല്‍ റണ്ണിനായി  
ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുമ്‌ബോള്‍ ഡാമിലെ ജലനിരപ്പ് 2398.80 അടിയായിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറിനുളളില്‍ ജലനിരപ്പ് 2399.24 അടിയായി ഉയര്‍ന്നതായി കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.2403 അടിയാണ് ഡാമിന്റെ സംഭരണശേഷി.
ഇടമലയാര്‍ ഡാമിലേക്ക് ക്രമാതീതമായി വെളളം ഒഴുകി എത്തുകയാണ്.നിലവില്‍ 169.83 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്.169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. നിലവില്‍ ഡാമിന്റെ നാലുഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. 600ഘനയടി വെളളമാണ് സെക്കന്‍ഡില്‍ പുറത്തേയ്ക്ക് ഒഴുകുന്നത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News