• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ വീതം ഉയര്‍ത്തി;പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

By Web Desk    August 10, 2018   
idukki dam

ഇടുക്കി:ഡാമിലെ ജല നിരപ്പ് കുറയാത്തതിനാല്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ വീതം ഉയര്‍ത്തി.വൃഷ്ടി പ്രദേശത്ത് മഴ കുറയാത്തത് ഡാമിലേക്കുള്ള നീരൊഴുക്കിന് കാരണമാവുകയും ജലനിരപ്പില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയത്.സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഉച്ചയ്ക്ക് ശേഷം സെക്കന്‍ഡില്‍ 6 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിടാന്‍ സാധ്യതയുണ്ട്. രാവിലെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി 1,25,000 ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്.

ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു.പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News