• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു;ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 168.95 അടി

By Web Desk    August 11, 2018   
idamalayar dam

കൊച്ചി:ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് 168.95 അടിയായതോടെ മൂന്ന് ഷട്ടറുകള്‍ അടച്ചു.ഒരു ഷട്ടര്‍ ഒരു മീറ്റര്‍ ഉയര്‍ത്തി.കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമിന്റെ ഷട്ടര്‍ അര അടി താഴ്ത്തി.ജലനിരപ്പ് 981 മീറ്ററില്‍ നിലനിര്‍ത്തുന്നു. പമ്പ ഡാമിലെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. തുറന്നിരിക്കുന്ന നാല് ഷട്ടറുകള്‍ രണ്ട് അടി താഴ്ത്തി.മൂഴിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.ജലനിരപ്പ് 192.63 മീറ്ററായി നിലനിര്‍ത്തുകയാണ്.
അതേസമയം ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News