• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൂലി ചോദിച്ച യുവാക്കളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ തണ്ടർ ബോൾട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു

By Web Desk    November 6, 2018   

ഇന്നലെ കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന  ഐ എസ്  എൽ പോരാട്ടത്തിനിടെ  ജോലിയിൽ ആയിരുന്ന  തണ്ടർ ബോൾട്ട് സെക്യൂരിറ്റീസ് ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു .
തിങ്കളാഴ്ച രാത്രി 7 :30 ക്ക് നടന്ന ബ്ലാസ്റ്റേഴ്‌സ് - ബാംഗ്ലൂർ കീക്കോഫിന് ശേഷം പ്രൈവറ്റ് സെക്യൂരിറ്റി ഏജൻറ് ആയ തണ്ടർ ബോൾട്ട് ജീവനക്കാർ  ,സുരക്ഷയൊരുക്കിയ ഗാർഡുകളെ മർദ്ധിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് .ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത് . മത്സരത്തിന് ശേഷം ദിവസക്കൂലി ചോദിച്ചപ്പോഴായിരുന്നു തണ്ടർ ബോൾട്ട് ഏജൻസിയുടെ മർദ്ദനം.കൊച്ചി സ്വദേശികളായ ഏഴ് യുവാക്കൾക്കാണ് മർദ്ദനമേറ്റത്.കൂലി ചോദ്യച്ചപ്പോൾ കഴുത്തിൽ തോക്ക് വെച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി . പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിന് സ്റ്റേഡിയത്തിലെ സ്ഥിരം സുരക്ഷാ ജീവക്കാരും സാക്ഷികളാണ്. പൊതുജനങ്ങളോടും കായികപ്രേമികളോടും അപമര്യാദയായി പെരുമാറാറുണ്ട് എന്നും അവരെ മർദ്ധിക്കാറുണ്ട് എന്നും പൊതുവെ തണ്ടർ ബോൾട്ടിനെതിരെ പരാതിയുണ്ട് .

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News