• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഴയും നീരൊഴുക്കും ശക്തമാവുന്നു; ജലനിരപ്പ് 11 അടികൂടി ഉയര്‍ന്നാല്‍ അണക്കെട്ട് നിറയും 

By Web Desk    July 26, 2018   
IDUKKI-DAM

തൊടുപുഴ; ശക്തമായ മഴ തുടരുന്നതിനിടെ ജലനിരപ്പ് വര്‍ദ്ധിച്ച് ഇടുക്കി അണക്കെട്ട്. ജല നിരപ്പ് ഉയര്‍ന്ന് ഇപ്പോള്‍ 2390.18 അടിയിലെത്തിയിരിക്കുകയാണ്.11 അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടു നിറയും. ഇങ്ങനെ തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്നാണ് നിഗമനം. അതിനായുള്ള തയ്യാറെടുപ്പുകള്‍ വൈദ്യുതി ബോര്‍ഡ് തുടങ്ങിക്കഴിഞ്ഞു.  ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം സുരക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം വാഴത്തോപ്പില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. വൈദ്യുതി വകുപ്പ് ചെയര്‍മാന്‍, ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News