• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കനത്ത മഴയും നീരൊഴുക്കും തുടരുന്നു;  ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് സൂചന

By Web Desk    July 27, 2018   
IDUKKI-DAM

തിരുവനന്തപുരം: കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാല്‍  ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് സൂചന. മന്ത്രി എം.എം. മണിയാണ് ഡാം തുറക്കേണ്ടി വരുമെന്ന സൂചന നല്‍കിയത്.  നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും  മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് തുറക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403-ലെത്താന്‍ ഇനി 12.82 അടിവെള്ളംകൂടി മതിയാകും. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ 2403 അടിയിലെത്തുന്നതിനുമുന്‌പേ അണക്കെട്ടു തുറക്കേണ്ടിവരും. ഇതു കണക്കിലെടുത്താണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ അധികമായെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍വഴി പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News