• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതിയില്‍ നിന്ന് കരകേറും മുന്‍പ് എലിപ്പനിയും 

By Web Desk    August 30, 2018   
 HEALTH ISSUES

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് കരകേറും മുന്‍പേ  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍  എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ആശങ്ക.  വെള്ളമിറങ്ങിത്തുടങ്ങിയതോടെ എലിപ്പനിയടക്കമുള്ളവയ്ക്ക് സാധ്യത ഏറെയാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.  രോഗങ്ങള്‍ തടയുന്നതിന്   പ്രത്യേകം സജ്ജീകരണങ്ങളും നടത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍മാത്രമായി 28 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേര്‍ നിരീക്ഷണത്തിലുണ്ട്. മൂന്ന് പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ പറഞ്ഞു. കോഴിക്കോടിന് പുറമെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റ് സ്വകാര്യ ആശുപത്രിയിലുമായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഭൂരിഭാഗം പേരും ഏതെങ്കിലും തരത്തില്‍ പ്രളയവുമായി ബന്ധപ്പെട്ടവരാണ്. അതില്‍ വീട് ശുചീകരണത്തിനടക്കം പോയവര്‍ ഉണ്ട്. 

പനിയും ശരീര വേദനയുമായാണ് പലരുമെത്തുന്നത്. ചിലര്‍ സ്വയം ചികിത്സ ചെയ്യുന്നുണ്ട്. ഇത് രോഗം തിരിച്ചറിയാതാവാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News