• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൃശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധ പടരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് 

By Web Desk    October 3, 2018   
H1N1 in trissur

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധയ്ക്ക് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഈ വര്‍ഷം മാത്രം 11 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. എച്ച്1എന്‍1 വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്ന്  ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എച്ച്1എന്‍1 കേസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയാണ് 11 കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) രോഗം പടരാന്‍ സാധ്യതയുള്ള സമയമാണെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News