• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടി സാഹചര്യങ്ങള്‍ വിലയിരുത്തണം;മന്ത്രി ജി. സുധാകരന്‍

By Web Desk    August 15, 2018   
G.SUHAKARAN

കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍  ജലനിരപ്പ് ഉയരാനുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മറ്റികള്‍ വിളിച്ചുകൂട്ടി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും ആവശ്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് കളക്ട്രേറ്രില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂര്‍ താലൂക്കിലെ ആല ഒഴികെയുള്ള എല്ലായിടവും ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മാന്നാര്‍, കുട്ടനാട് താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങള്‍, അമ്പലപ്പുഴ ടൗണ്‍ കിഴക്കുഭാഗം, ചെറുതന, വീയപുരം, കരുവാറ്റ, കുമാരപുരം, പുന്നപ്ര ചില ഭാഗങ്ങള്‍,  മാവേലിക്കര, തഴക്കര, കണ്ഠമംഗലം  തുടങ്ങി മിക്ക പ്രദേശങ്ങളിലും വെള്ളം ഉയരാനാണ് സാധ്യത. ഇവിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  റവന്യൂ വകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News