• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
01:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; ദുരിതാശ്വാസ ധനസമാഹരണത്തിനായ് പുതിയ പദ്ധതികളുമായ് സര്‍ക്കാര്‍ 

By Web Desk    August 31, 2018   

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ  ഭാഗമായി ദുരിതാശ്വാസ നിധിയിലേക്കുള്ള ധന ശേഖരണത്തിനായ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പുനരധിവാസത്തിനായി വിദേശ സഹായം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി  മന്ത്രിമാര്‍ വിദേശത്തേക്ക് പോകുമെന്നും അറിയിച്ചിരുന്നു. ലോക കേരള സഭയേയും പ്രവാസി സംഘടനകളെയും സംഘടിപ്പിച്ച് വിഭവ സമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം മന്ത്രിമാര്‍ യുഎഇ, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ, ജര്‍മനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സംഭാവനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതെസമയം പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ നല്‍കാനും തീരുമാനിച്ചു. വായ്പയുടെ പലിശ വഹിക്കുന്നത് സര്‍ക്കാര്‍ ആയിരിക്കും. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവകളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെപിഎംജിയെ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ണറായി നിയമിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News