• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോളേജുകള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം

By Web Desk    March 30, 2019   

കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജുകളുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്ന ബോധവല്‍ക്കരണ കാമ്പയിന്‍ മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നു. ഡാന്‍സ്, സ്‌കിറ്റ്, തെരുവു നാടകം, സംവാദം, കഥാപ്രസംഗം, മിമിക്രി തുടങ്ങിയ എല്ലാ വിവിധ കലാരൂപങ്ങള്‍ മത്സര സ്വഭാവത്തോടെ അവതരിപ്പിക്കാവുന്നതാണ്. 

 

എറണാകുളം ഡിറ്റിപിസിയുടെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 12 ാം തിയതി വൈകിട്ട് 5 മണി മുതലാണ് മത്സരങ്ങള്‍. ഒരു കോളേജിന് ഒന്നിലേറെ ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ ടീമുകള്‍ക്കും പങ്കാളിത്ത ഫീസ് എന്ന നിലയില്‍ 2500/ രൂപ നല്‍കുന്നതായിരിക്കും. കൂടാതെ ഏറ്റവും മികച്ച അവതരണത്തിന് 3000/ ,2000/ ,1000/  എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ ജില്ലാ ഭരണ കൂടത്തിന്റെ അംഗീകാര പത്രവും നല്‍കുന്നതാണ്. ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ അവധിക്കാല, സാഹസിക വിനോദ സഞ്ചാര പാക്കേജുകളിലേക്കുള്ള സൗജന്യ പാസ്സുകളും വിജയികളെ കാത്തിരിക്കുന്നു. 

 

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍, അതാതു കോളേജു മേലധികാരികളെ ബന്ധപ്പെട്ട്, അവര്‍ മുഖേന ഏപ്രില്‍ 3ാം തിയതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ( വിശദ വിവരങ്ങള്‍ക്ക് ശ്രീ.എബി, 9947131170/04842367334 ഡിറ്റിപിസി എറണാകുളം) 

 

തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കേണ്ടതിന്റയും വോട്ടവകാശം ഉപയോഗപ്പെടുത്തുന്നതിനും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കോളേജുകളിലെ അധ്യാപക പ്രതിനിധികളും എന്‍എസ്എസ്, നെഹ്റു യുവ കേന്ദ്ര കോ ഓര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News