• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഡല്‍ഹിയില്‍ തുടര്‍ച്ചയായി കനത്ത മഴ;നഗര പ്രദേശങ്ങളിലേക്ക് വെള്ളം കയറി

By Web Desk    September 2, 2018   

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ.ശക്തമായ മഴയില്‍ നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.ഇതേ തുടര്‍ന്ന് ട്രാഫിക് പൊലീസ് ഡല്‍ഹിയില്‍ പലയിടത്തും പ്രത്യേക മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.മോഡി മില്‍ മേഖല, സൗത്ത് അവന്യു, ഭയ്റോണ്‍ മാര്‍ഗ്, ലാജ്പത് നഗര്‍, കേല ഘട്ട്, കശ്മീരി ഘട്ട് എന്നിവിടങ്ങിളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.ഡല്‍ഹിയില്‍ ഇന്നലെ മാത്രം 72 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് ഇത്രയധികം മഴ ലഭിക്കുന്നത്.അടുത്ത രണ്ടു ദിവസങ്ങളിലും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News