• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചുപമ്പ, ആനത്തോട് ഡാമുകളുടെ ഷട്ടറുകള്‍  തുറന്നതോടെ  പമ്പ ത്രിവേണിയില്‍ വെള്ളം കയറി

By Web Desk    August 13, 2018   
kochu pamba dam

പത്തനംതിട്ട: മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൊച്ചുപമ്പ, ആനത്തോട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ തുറന്നതോടെ  പമ്പ ത്രിവേണിയില്‍ വെള്ളം കയറി. ഇതോടെ ശബരിമല തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശബരിഗിരി പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ ഡാമുകളില്‍ വെള്ളം നിറഞ്ഞു. കക്കി ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി വീതം ഉയര്‍ത്തിയിരിക്കുകയാണ്. കൊച്ചുപന്പയുടെ രണ്ടു ഷട്ടറുകള്‍ ഒരടി ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഡാമുകള്‍ തുറന്നതോടെ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News