• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് ഭരണം തകിടം മറിയുന്നു;ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു

By Web Desk    September 12, 2018   
CHENNITHALA-PINARAYI

തിരുവനന്തപുരം:മഹാപ്രളയത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ഒരു നിവേദനം പോലും കൊടുക്കാന്‍ പറ്റാത്ത തരത്തില്‍ സംസ്ഥാനത്ത് ഭരണ സ്തംഭനം സംഭവിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭായോഗം ചേരാന്‍ കഴിയാത്തതിനാല്‍ നയപരമായ തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് കേന്ദ്രം പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതല്‍ കിട്ടിയിട്ടില്ല.ഇതിന് വേണ്ടി നിവേദനം നല്‍കാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള ഭരണസ്തംഭനമാണ് സംഭവിച്ചിരിക്കുന്നത്.ഭരണത്തിന് നാഥനില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു.ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ 10,000 രൂപ പോലും എല്ലാവര്‍ക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News