• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ വത്തിക്കാന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കത്ത്

By Web Desk    September 11, 2018   

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ വത്തിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി കന്യാസ്ത്രീയുടെ കത്ത്.കേസില്‍ വത്തിക്കാന്‍ ശ്രദ്ധ പതിയണമെന്നും ഇടപെടണമെന്നുമുള്ള ആവശ്യവുമായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്.ബിഷപ്പിനെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കുമാണ് കന്യാസ്ത്രീ കത്തെഴുതിയിരിക്കുന്നത്.കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നതെന്നും പരാതിക്കാരിയായ കന്യാസ്ത്രീ കത്തില്‍ ആരോപിച്ചിട്ടുണ്ട്.മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെ ബിഷപ്പ് കെണിയില്‍പ്പെടുത്തിയ സംഭവങ്ങളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരകളായ കന്യാസ്ത്രീകളെ ഇതരസംസ്ഥാനത്തേക്ക് സ്ഥലംമാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതിയെന്നും മിഷനറീസ് ഓഫ് ജീസസിലെ 20 കന്യാസ്ത്രീകള്‍ അഞ്ച് വര്‍ഷത്തിനിടെ അവിടെ നിന്നും പോയെന്നും കത്തില്‍ ഇവര്‍ പറയുന്നു.രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പോലീസിനേയും രാഷ്ട്രീയനേതാക്കളേയം ബിഷപ്പ് ഫ്രാങ്കോ മുള്ളക്കല്‍ സ്വാധീനിച്ചെന്നും കന്യാസ്ത്രീയുടെ കത്തില്‍ ആരോപിച്ചിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News