• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണ

By Web Desk    August 14, 2018   
t p ramakrishnan

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി എന്നിവയുടെ നിരക്ക്് കൂട്ടാന്‍ ധാരണ.ഗതാഗതമന്ത്രിയും യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് നിരക്ക് സംബന്ധമായ കാര്യത്തില്‍ ധാരണയിലെത്തിയത്.നിരക്ക് കൂട്ടുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.എന്നാല്‍ മഴക്കെടുതി മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ഉടനടി വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.

Tags: auto taxi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News