• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എ ബി വി പി പ്രവര്‍ത്തകന്റെ കൊലപാതകം;   കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍

By Web Desk    September 2, 2018   
ABVP

കണ്ണൂര്‍; പേരാവൂരില്‍  കൊല്ലപ്പെട്ട എ ബി വി പി പ്രവര്‍ത്തകന്‍ കെ.വി. ശ്യാമപ്രസാദിന്റെ  കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് കൂടിയായ വി.എം സലീമാണ് പിടിയിലായത്. ഒളിവില്‍ പോയിരുന്ന സലീമിനെ കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പേരാവൂര്‍ പോലീസ് പിടികൂടുകയായിരുന്നു. അവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു സലീം.

കാക്കയങ്ങാട് ഐ.ടി.ഐ. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദിനെതിരെ ആക്രമണം നടത്തി കൊലപ്പെടുത്തിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News