• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യു വധം; ഒരാള്‍ കൂടി പിടിയില്‍ 

By Web Desk    July 15, 2018   
ABIMANYU-CASE

 

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവും  ആലുവ സ്വദേശിയുമായ  ആദിലാണ് പിടിയിലായത്. കൊലപാതകത്തിലും ഗൂഢാലോചനയിലും ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

15 കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യത്തില്‍ പങ്കെടുത്ത കൂടുതല്‍പേരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുയിരുന്നില്ല.


അഭിമന്യു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകളിലെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഒട്ടേറെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയെന്നാണ് സൂചന. എറണാകുളം ഭാഗത്തെ ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീട് വിട്ടുപോയതായും വിവരങ്ങളുണ്ട്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News