• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അറസ്റ്റ് ചെയ്തത് അക്രമ സംഘത്തെ വിളിച്ച് വരുത്തിയ വിദ്യാര്‍ത്ഥി

By Web Desk    July 26, 2018   
ABIMANYU-CASE

കൊച്ചി;  മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണു പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയായിരുന്നു എന്നാണ്‌നിഗമനം. ബെംഗളൂരുവില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

സംഭവത്തില്‍ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പള്ളുരുത്തിയില്‍നിന്നു ക്യാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാള്‍. കേസില്‍ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തില്‍ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അടക്കം ഇയാള്‍ പങ്കാളിയാണെന്നു പൊലീസ് പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News